എടവക ജൈവ വൈവിധ്യ പാർക്ക് : രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചു
എടവക : എടവക പഞ്ചായത്ത് അയില മൂലയിൽ ആരംഭിക്കുന്ന ജലാശയ ജൈവ വൈവിധ്യ പാർക്കിന്റെ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് തുടക്കമായി. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിൽ ആരംഭിച്ച പ്രവർത്തികളിൽ നാടൻ മത്സ്യ കുഞ്ഞുങ്ങളെ ജലാശയങ്ങളിൽ നിക്ഷേപിക്കൽ, ശലഭോദ്യാനത്തിലേക്കാവശ്യമായ സസ്യങ്ങൾ വെച്ചു പിടിപ്പിക്കൽ, സസ്യജാലങ്ങളെ അടയാളപ്പെടുത്തൽ , തനത് ഫല വൃക്ഷ ത്തൈകൾ നടിൽ, മിയാ വാക്കി വന നിർമാണം എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്.പ്രശസ്ത പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപ്ര ഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് പുതുതായി നിർമാണം പൂർത്തികരിച്ച മത്സ്യക്കുളങ്ങളിൽ നാടൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ശലഭോദ്യാനത്തിലേക്കാവശ്യമായ സസ്യങ്ങളുടെ നടീൽ കർമം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത് നിർവ്വഹിച്ചു.
കണ്ണൂർ സർവകലാശാല സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികളുടെ സഹകരണത്തോടെ ആരംഭിച്ച സസ്യങ്ങളെ അടയാളപ്പെടുത്തൽ പ്രവൃത്തി ജോസഫ് മക്കോളിൽ നിർവ്വഹിച്ചു. ഒരപ്പ് നാട്ടറിവ് കേന്ദ്രവുമായി സഹകരിച്ച് ഭക്ഷ്യ വൈവിദ്ധ്യ മേളയും ജൈവ വൈവിദ്ധ്യ പ്രദർശനവും സംഘടിപ്പിച്ചു. ജനപ്രതിനിധികളായ ഉഷ വിജയൻ , ലത വിജയൻ, ജില്ല കോ ഓർഡിനേറ്റർ പി.ആർ.ശ്രീരാജ് , ബി.എം.സി.അംഗങ്ങളായ പി.ജെ. മാനുവൽ , പി. അച്ചപ്പൻ , കൃഷി ഓഫീസർ ജി.വി.രജനി, സി.എച്ച്. ഷമീൽ,മഞ്ജിമ ഗണേഷ്, ജോൺ നാമല, പ്രവീൺ രാജഗിരി പ്രസംഗിച്ചു.






Leave a Reply