June 10, 2026

റിസോര്‍ട്ട് കേന്ദ്രീകരിച്ച് ചീട്ടു കളി; എട്ടംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു

0
GridArt_20220525_0658396382.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി: പയ്യമ്പള്ളി ഊര്‍പ്പള്ളിക്ക് സമീപം സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് ചീട്ടു കളിച്ച എട്ടംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കടവ് മുസ്ലിയാര്‍ വീട്ടില്‍ ഉസ്മാന്‍ (60) , വാളാട് കതോട്ടപറമ്പില്‍ വീട്ടില്‍ രാജേഷ് (44) , പള്ളിക്കല്‍ കാസിയാര്‍ വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ (31) , പാണ്ടിക്കടവ് ചക്കരത്തൊടി വീട്ടില്‍ ജംഷീര്‍ (34) , തലപ്പുഴ തിണ്ടുമ്മല്‍ കൊല്ലങ്കല്‍ വീട്ടില്‍ ഷിന്റോ (35) , എടവക വീട്ടിച്ചാല്‍ കോലംവീട് റാഷിദ് ജുനൈദ് (31) , പന്തിപ്പൊയില്‍ മാങ്ങാനപെടില്‍ വീട്ടില്‍ ശംസുദ്ധീന്‍ (41) , കുഴിനിലം കോട്ടപ്പുറം വീട്ടില്‍ സെയ്ദ് (52) എന്നിവരെയാണ് ക്ലേ ക്ലബ് റിസോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവരുടെ അടുക്കല്‍ നിന്ന് 91640 രൂപയും പോലീസ് പിടികൂടിയിട്ടുണ്ട്. മാനന്തവാടി സി.ഐ അബ്ദുള്‍ കരീം,മാനന്തവാടി എസ്.ഐ ബിജു ആന്റണി, പ്രബോഷണറി എസ്.ഐ വിഷ്ണു രാജ്, പനമരം എ.എസ്.ഐ സുനില്‍ കുമാര്‍, മാനന്തവാടി എസ്.സി.പി.ഒ മാരായ എന്‍ ബഷീര്‍, എം.ടി സെബാസ്റ്റ്യന്‍, സി പി ഒ മാരായ ജാസിം ഫൈസല്‍, എം എ സുധീഷ്,അജീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ചീട്ടുകളി പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *