May 3, 2024

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0
Gridart 20220525 1028524172.jpg
മാനന്തവാടി: 2020-21അധ്യയന  വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മാനന്തവാടി താലൂക്കിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ വെച്ച് അനുമോദിക്കുകയും അവര്‍ക്ക് സ്വര്‍ണ്ണ നാണയം വിതരണം ചെയ്യുകയും ചെയ്തു. മാനന്തവാടി താലൂക്ക് പരിധിയില്‍ 2020-21 വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 29 കുട്ടികള്‍ക്കും പ്ലസ് ടു പരീക്ഷ എഴുതിയ 4 കുട്ടികള്‍ക്കുമാണ് മുഴുവന്‍ എ പ്ലസ് നേടാനായത്. മാനന്തവാടി താലൂക്ക് പരിധിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 905 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരുന്നത്. 535 പേര്‍ പ്ലസ് ടു പരീക്ഷയും എഴുതിയിരുന്നു.അനുമോദന ചടങ്ങില്‍ കുട്ടികള്‍ക്ക് ലഭിച്ച സ്വര്‍ണ്ണ തിളക്കത്തോടെയുള്ള മികച്ച വിജയത്തെ മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ സി ഇസ്മായില്‍ അനുമോദിച്ച് സംസാരിച്ചു. 
ഉന്നത വിജയങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രചോദനമെന്ന നിലയില്‍ ആണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഗോള്‍ഡ് കോയിന്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നത്. 2020-21 വര്‍ഷം 33 പേര്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ കുട്ടികളുടെയും രക്ഷിതാക്കളു ടെയും അദ്ധ്യാപകരുടെയും പ്രയത്നങ്ങളെയും ടിഡിഒ യോഗത്തില്‍ അനുസ്മരിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പും മറ്റ് വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ ഒരു നേട്ടമായി ഇതിനെ യോഗത്തില്‍ വിലയിരുത്തി. ഉന്നതങ്ങളിലെത്താനുള്ള കഴിവുള്ളവരാണെന്ന് തെളിയിച്ച നിങ്ങളോരുരുത്ത രെയും സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഉന്നത ശ്രേണിയില്‍ എത്തിക്കുന്ന ഉത്തരവാദിത്വം വകുപ്പ് ഏറ്റെടുക്കുന്നതാണെന്നും ടിഡിഒ യോഗത്തില്‍ എടുത്തു പറഞ്ഞു. ജോലി ചെയ്യേണ്ട മേഖല തെരഞ്ഞെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കുട്ടികള്‍ക്ക് തന്നെ നല്‍ക ണമെന്നും രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചു.
ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വേളയില്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള ഒരു മനസ്സ് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന് ടിഡിഒ ആശംസിക്കുകയുണ്ടായി. യോഗത്തില്‍ ജൂനിയര്‍ സൂപ്രണ്ട് കെ.ദിലീപ് കുമാര്‍, ടിഇഒ മാര്‍ ആയ ബിജുകെ.എല്‍, ടി നജ്മുദ്ദീന്‍, സീനിയര്‍ ക്ലാര്‍ക്ക് ശ്രീജിഷ,ഷിജി കെ.കെ,രക്ഷിതാവ് എന്ന നിലയില്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *