April 24, 2026

മഴക്കാല രോഗ മുന്നൊരുക്കങ്ങൾ :ക്യാമ്പയിൻ സംഘടിപ്പിച്ചു

0
GridArt_20220525_1403353233.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മീനങ്ങാടി അപ്പാട് പഞ്ചമി കാട്ടു നായിക്ക-പണിയ കോളനിയിൽ മഴക്കാല രോഗ മുന്നൊരുക്കങ്ങൾ ക്യാമ്പയിൻ സംഘടിപ്പിച്ചു. മഴക്കാല പൂർവ്വ ശുചീകരണം, മഴക്കാല രോഗങ്ങൾ, ആയുഷ് പ്രതിരോധം, കൊതുക് നിവാരണം, ആയുഷ് ധൂപനം, ഭക്ഷണ രീതികൾ, പഥ്യ ക്രമങ്ങൾ തുടങ്ങിയവയെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും, പകർച്ചപ്പനി പ്രതിരോധ നിലവേമ്പ് കുടിനീർ മരുന്ന് വിതരണവും സംഘടിപ്പിച്ചു. സുർജിത്ത്, ട്രൈബൽ പ്രൊമോട്ടർ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *