August 30, 2026

വ്യാജ ഫേസ്ബുക്ക്‌ പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ ശ്രമം

0
IMG_20220525_140848.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: വ്യാജ ഫേസ്ബുക്ക്‌ പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ നീക്കം. മീനങ്ങാടി സ്വദേശി സനിൽ സദാശിവന്റെ പേരിൽ ഉള്ള ഫേസ് ബുക്ക്‌ പ്രൊഫൈലിന്റെ അതെ പേരും അതെ ഫോട്ടോകളും ഉപയോഗിച്ച് മറ്റൊരു പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ് സഘം ഫേസ്ബുക്ക്‌ മെസ്സൻജർ വഴി തന്നെ സനിലിന്റെ സുഹൃത്തുക്കളോട് പണം അവശ്യപെട്ടത്. സംശയം തോന്നിയ ചില സുഹൃത്തുക്കൾ സനിലിനെ ഫോൺ ചെയ്തു അന്വേഷിച്ചപ്പോൾ ആണ് വിവരം പുറത്ത് വരുന്നത്. തുടർന്ന് സനിൽ ജില്ലാ പോലീസ് മേധാവിക്ക് വിഷയത്തിൽ പരാതി നൽകുകയായിരുന്നു. അന്യ സംസ്ഥാന തട്ടിപ്പ് സംഘങ്ങൾ ആകാം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ ഗൗരവമായി അന്വേഷണം നടത്തുമെന്നും ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളെ ശ്രദ്ധിക്കണം എന്നും മുൻകരുതൽ എടുക്കണം എന്നും പോലീസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *