May 3, 2024

എ.എം.എ.ഐ ഭിഷക് പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി

0
Img 20220525 141301.jpg
കൽപ്പറ്റ : മെഡിക്കൽ ആയുർവേദ അസോസിയേഷൻ ഓഫ് ഇന്ത്യ(എ.എം.എ.ഐ) 2021-ലെ ലെജൻഡ് ഫാർമസ്യൂട്ടിക്കൽസ് ഭിഷക് പ്രതിഭ പുരസ്കാരം കൽപ്പറ്റ ദക്ഷ ആയുർ ക്ലിനിക്ക് & ക്ഷാരസൂത്ര സെന്ററിലെ ഡോ. സജ്ന യൂസഫും, ഡോ.സബ ഹാഷ്മിയും ഏറ്റുവാങ്ങി. തിരുവല്ലയിൽ നടന്ന എ.എം.എ.ഐ യുടെ 43-ാമത് ആന്വൽ സ്റ്റേറ്റ് കോഫറൻസിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് അവാർഡ് സമ്മാനി ച്ചത്. ആയുർവേദ ചികിൽസ രംഗത്ത് വ്യത്യസ്ഥമായ മേഖല തിരഞ്ഞെടുത്തതിനും, ഈ രംഗത്തെ പ്രവർത്തന മികവിനുമാണ് പുരസ്കാരം. കേന്ദ്ര സർക്കാരിന്റെ സി.ആർ.എ.വി സ്കോളർഷിപ്പ് നേടിയ ഡോ.സജ്ന യൂസഫും ഡോ. സബ്ന ഹാഷ്മിയും ഷിമാചൽ പ്രദേശിൽ ഗുരു ഡോ.ഹേമരാജ് ശർമ്മയുടെ കീഴിൽ ഒരു വർഷം പ്രത്യേക പരിശീലനം പൂർത്തീകരിച്ചിരുന്നു. അതിന് ശേഷമാണ് ഇരു വരും ചേർന്ന് ഗുദരോഗസംബന്ധിയായ അസുഖങ്ങൾക്ക് ആയുർവേദത്തിലെ “ക്ഷാരസൂത്ര തെറാപ്പി' ക്ലിനിക്ക് കൽപ്പറ്റയിൽ ആരംഭിച്ചത്. ക്ലിനിക്കിലെ ചികിൽസാ മികവ് കൂടി പരിഗണിച്ചാണ് ഭിഷക് പ്രതിഭ പുരസ്കാരത്തിന് ഇവരെ തിരഞ്ഞെടുത്തത്. ഡോ.സജ്ന യൂസഫ് പൊഴുതന സ്വദേശിനിയും ഡോ. സബ്‌നാ ഹാഷ്മി മുട്ടിൽ പരിയാരം സ്വദേശിനിയും ആണ്. അവാർഡ് ദാന ചടങ്ങ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉൽഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥിയായുരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *