April 24, 2026

പ്രതിസന്ധി കാലത്തെ മുന്നണിപ്പോരാളികള്‍ക്ക് ഗ്രാമസഭയുടെ ആദരം

0
IMG_20220525_181055.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട് : കോവിഡ് പ്രതിസന്ധി കാലത്ത് വാര്‍ഡില്‍ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ആരോഗ്യം പോലും വകവെക്കാതെ പ്രവര്‍ത്തിച്ച മുന്നണിപ്പോരാളികളെ തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഗ്രാമസഭ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു പൊന്നാടയണിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ആര്‍ ആര്‍ ടി അംഗങ്ങളായ എ കെ മുബഷിര്‍, സി ദിലീപ്കുമാര്‍, സാഹിറ അഷ്റഫ്, എം ചന്ദ്രന്‍, ഉണ്ണി മടത്തുവയല്‍, ആശാവര്‍ക്കര്‍ ലിസ്സി എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. പ്രതിസന്ധി കാലത്ത് കോവിഡ് രോഗികള്‍ക്കുള്ള മരുന്ന് വിതരണം, ഭക്ഷണമെത്തിക്കല്‍, ക്വാറന്‍റൈനിലുള്ളവര്‍ക്കുള്ള സേവനങ്ങള്‍, കോവിഡ് ടെസ്റ്റ്, വാക്സിനേഷന്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും വാര്‍ഡ് മെമ്പര്‍ക്കും ആരോഗ്യ വകുപ്പിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് ഈ അംഗീകാരം. തൊഴിലുറപ്പ് പദ്ധതിയില്‍ 200 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തീകരിച്ച കുടുംബാംഗം ലക്ഷ്മി കേളു, കായിക രംഗത്ത് ദേശീയ തലങ്ങളിലടക്കം നേട്ടങ്ങള്‍ കരസ്ഥമാക്കിയ വെറ്ററന്‍ താരം എന്‍ മാത്യു, ജല്‍ജീവന്‍ മിഷന്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനര്‍ഹയായ ആന്‍ലിയ മോള്‍ അടക്കമുള്ളവരെയും പരിപാടിയില്‍ വെച്ച് ആദരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ്, വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട്, വ്യവസായ വകുപ്പ് ഇന്‍റേണ്‍ വര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *