വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ എൽ.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി
കൽപ്പറ്റ : വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ എൽ.ഡി.എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. എച്ച്.ഐ.എം യു.പി. സ്കൂൾ പരിസരത്ത് നടത്തിയ സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.റഫീഖ് സ്വാഗതവും വി. ഹാരിസ് നന്ദിയും പറഞ്ഞു. കെ.ജെ. ദേവസ്യ, എൻ.ഒ ദേവസ്യ, വി.പി.വർക്കി, കെ.പി.ശ്രീധരൻ, എ.പി. അഹമ്മദ്, ഷാജി ചെറിയാൻ എന്നിവർ സംസാരിച്ചു.






Leave a Reply