April 24, 2026

നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ നടപടി വേണം : പി പി ആലി

0
GridArt_20220529_1832358222.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ : അസംസ്‌കൃത സാധനങ്ങളുടെ കുത്തനെയുള്ള വിലവര്‍ദ്ധനവ് മൂലം നിര്‍മ്മാണ മേഖലയാകെ പ്രതിസന്ധിയില്‍ ആയിരിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. കേരള കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ബില്‍ഡിങ്ങ് ടൈലറിങ്ങ് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി വയനാട് ജില്ലാ നേതൃത്വപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ധന മൂലം നിര്‍മ്മാണമേഖലയിലെ അസംസ്‌കൃത സാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുന്നു. കമ്പി, സിമന്റ്, മണല്‍ ഉള്‍പ്പെടെ മുഴുവന്‍ നിര്‍മ്മാണ സാമഗ്രികള്‍ക്കും വലിയ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല നിര്‍മാണ പ്രവൃത്തികളും ഭാഗികമായോ പൂര്‍ണ്ണമായോ നിശ്ചലമായിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനും അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ജോര്‍ജ്ജ് മണ്ണത്താനി അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറര്‍ വിജയന്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജഹാംഗീര്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. മോഹന്‍ദാസ് കോട്ടക്കൊല്ലി, മുഹമ്മദ് കോഴിക്കോട്,ഏലിയാമ്മ മാത്തുക്കുട്ടി,ഒ.പി വാസുദേവന്‍. ലീലാമ്മജോസ്,റാണി അരപ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *