May 3, 2024

സമൂഹ സമുദ്ദാരണത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യം : ജമലുല്ലൈലി തങ്ങള്‍

0
Gridart 20220529 1842255352.jpg

വാകേരി:സമൂഹ സമുദ്ദാരണത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യമാണെന്നും അറിവിലൂടെ നേടുന്ന ശക്തിക്ക് മാത്രമേ നവോത്ഥാനം സാധ്യമാവുകയുള്ളൂവെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു.
വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയില്‍ ഹുദവീ കോഴ്‌സ് ഏഴാം ബാച്ചിന്റെ 'അല്‍ ഇഫ്തിത്താഹ്' പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ച വയനാട് ജില്ലയിലെ ഏക സ്ഥാപനമാണ് ഇതെന്നും
സമസ്തയുടെ നേതൃത്വത്തില്‍ നടന്നു. വരുന്ന ഇത്തരം സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സമുദായം ശ്രദ്ധ ചെലുത്തണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
പ്രിന്‍സിപ്പാള്‍ വി.കെ.അബ്ദു റഹ്മാന്‍ ദാരിമി അധ്യക്ഷനായി.ഹമീദ് ഹാജി ബഹ്‌റൈന്‍,സമസ്ത താലൂക്ക് പ്രസിഡന്റ് കെ.കെ. ഉമര്‍ ഫൈസി, ഗ്ലോബല്‍ കെ.എം.സി.സി. ജില്ലാ സെക്രട്ടറി അസീസ് കോറോം,എസ്.വൈഎസ് ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി,എസ്.കെ.എസ്.എസ്.എഫ് മേഖലാ സെക്രട്ടറി നൗശാദ് ഗസ്സാലി,കെ.സി.കെ തങ്ങള്‍ പ്രസംഗിച്ചു. കെ.ഖാലിദ് ഫൈസി പ്രാര്‍ത്ഥന നടത്തി. മുസ്ഥഫ ദാരിമി കല്ലുവയല്‍,കെ.കെ.എം ഹനീഫല്‍ ഫൈസി,അഷ്‌റഫ് ദാരിമി, കെ.കെ.സൈദലവി ഹാജി, ജഅ്ഫര്‍ ഹൈതമി,ശുഐബ് ഉലൂമി,ഉമര്‍ ഹാജി ചുളളിയോട്,മൊയ്തീന്‍ പേരാമ്പ്ര,ഖാദര്‍ മാടക്കര ജിദ്ദ, ഹുസൈന്‍ മക്കിയാട്,ശമീര്‍ കമ്പളക്കാട്,ഫത്ഹുദ്ദീന്‍ മേപ്പാടി, പി.ടി ഹസന്‍,ഉബൈദ് മില്ല്മുക്ക്,നൗഷാദ് നെല്ലിയമ്പം,മുജീബ് വെള്ളിലാടി,റിയാസ് ഹുദവി,സമദ് കണ്ണിയന്‍,ജാഫര്‍ ദാരിമി,ഹാരിസ് മാതമംഗലം പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും സെക്രട്ടറി നൗഫല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *