April 27, 2024

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു

0
Gridart 20220518 1651086212.jpg
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ യഥാക്രമം.
ഓഫീസ് സെക്രട്ടറി: 
1 ഒഴിവ് യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഓഫീസ് മാനേജ്‌മെന്റില്‍ (ആരോഗ്യവകുപ്പ്) അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 59 വയസ്സ്).
സ്‌പെഷല്‍ എജ്യുക്കേറ്റര്‍: 
2 ഒഴിവ് യോഗ്യത ബിരുദം, സ്‌പെഷല്‍ എജ്യുക്കേഷനില്‍ ബി.എഡ്, ആറുമാസത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
ഡയറ്റീഷ്യന്‍ :
1 ഒഴിവ് യോഗ്യത എം.എസ്.സി ന്യൂട്രീഷ്യന്‍ അല്ലെങ്കില്‍ പി.ജി ഡിപ്ലോമ ഇന്‍ നൂട്രീഷ്യന്‍, ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭികാമ്യം.
റേഡിയോഗ്രാഫര്‍ : 
1 ഒഴിവ് യോഗ്യത അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും 2 വര്‍ഷത്തെ റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ പാസ്സായിരിക്കണം. ഡയറക്ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ രജിസ്‌ട്രേഷന്‍.
മെഡിക്കല്‍ ഓഫീസര്‍ :
യോഗ്യത എം.ബി.ബി.എസ് ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (67 വയസില്‍ താഴെ) 
യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 4 ന് വൈകീട്ട് 4 ന് മുമ്പായി ആരോഗ്യ കേരളം ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഇ മെയിൽ അപേക്ഷ സ്വീകരിക്കുന്നതല്ല. പ്രായപരിധി 2022 ഏപ്രിൽ ഒന്നിന് 40 വയസ്സ് കവിയരുത്. ഫോണ്‍: 04936 202771.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *