May 6, 2024

സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ് ടി യു) കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

0
Img 20220531 Wa00082.jpg
 കല്‍പ്പറ്റ: നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, മണല്‍വാരല്‍ നിരോധന നിയമം പിന്‍വലിക്കുക, പുഴകളില്‍ കെട്ടിക്കിടക്കുന്ന മണല്‍ വാരാനുള്ള അനുമതി നല്‍കുക, മണല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കുക, പെന്‍ഷന്‍കുടിശ്ശിഖ ഉടന്‍ കൊടുത്ത് തീര്‍ക്കുക, പെന്‍ഷന്‍ മാസമാസം കൃത്യമായി വിതരണം ചെയ്യുക, ക്ഷേനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക, സെസ് കുടിശ്ശിഖ ഊര്‍ജ്ജിതമായി പിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുക, നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് തടയുക, ജില്ലാ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ധര്‍ണ ജില്ലാ പ്രസിഡന്റ് സി.മൊയ്തീതീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.നിര്‍മാണ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇ. ഇഞ്ചി അബ്ദുള്ള അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ സെക്രട്ടറി സി.മുഹമ്മദ് ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. ടി. തൈ തൊടി ഇബ്രാഹിം ,എ.അഷ്‌റഫ്, ഇ .എടവണിച്ചാല്‍ മജീദ്, പി.ഒ.നാസര്‍, കെ.ബഷീര്‍, പി. കുഞ്ഞാപ്പ തെച്ചോടന്‍ ,ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഇ.അബ്ദുള്‍ റഹിമാന്‍, എ.ഹംസാ തോട്ടുങ്ങല്‍, ഒ.ഫൈസല്‍ ഓടത്തോട്, പി.ഹുസൈന്‍ പിച്ചംങ്കോട്, കെ.ടി.റസാക്ക്, എന്‍.അയ്യൂബ് നെര്‍ ലേരി, കെ.നൗഷാദ്, കെ.കെ.അഷ്‌റഫ്, സി.ഉമ്മചാലില്‍, യു.കെ.മനാഫ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *