May 6, 2024

സന്തോഷ് ട്രോഫി: മുഹമ്മദ് റാഷിദിന് ജന്മനാടിന്റെ ജനകീയ സ്വീകരണം

0
Img 20220531 Wa00092.jpg
സന്തോഷ് ട്രോഫി ജനകീയ സ്വീകരണം

 കല്‍പ്പറ്റ:മുണ്ടേരി സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ അംഗമായ മുഹമ്മദ് റാഷിദിന് ജന്മനാടിന്റെ ജനകീയ സ്വീകരണം മുണ്ടേരിയില്‍ നല്‍കി. കല്‍പ്പറ്റ ആനപ്പാലത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി റാഷിദിനെ ആനയിച്ച് മുണ്ടേരിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി ഉദ്ഘാടനം ചെയ്തു. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ പി.കെ.അബു സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി. സ്ഥിരം സമിതി അംഗമായ ഒ.സരോജിനി, കൗണ്‍സിലര്‍ എം.കെ.ഷിബു, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. പ്രവീണ്‍, മുണ്ടേരി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.സജീവന്‍ റാഷിദിന് ഛായ ചിത്രം നല്‍കി. ട്രഷറര്‍ പി.സലാം സംസാരിച്ചു. തുടര്‍ന്ന് ഗാനമേളയും അരങ്ങേറി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *