August 5, 2026

തിരുനെല്ലി പഞ്ചായത്തിൽ വന്യ മൃഗ ശല്യം രൂക്ഷം : നടപടിയില്ലാതെ അധികൃതർ ;സമരം ശക്തമാക്കുമെന്ന് കോൺഗ്രസ്

0
IMG-20220531-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിൽ വന്യമൃഗശല്ല്യം അതിരൂക്ഷ മാകുന്നു. പാണ്ടറങ്ങ്, വെള്ളാഞ്ചേരി, ചേലൂർ പ്രദേശങ്ങളിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കർഷകർ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിക്കുമ്പോൾ സർക്കാർ മതിയായ വാച്ചർമാരെ തരുന്നില്ല എന്നും. ഡി.എഫ്.ഒയിൽ സമ്മർദ്ദം ചൊലുതാനും കർഷകരോട് പറയുന്നു. ഇതിന് ഉത്തരവാദിത്വപ്പെട്ട ഓഫീസർമാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അതി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് തിരുനെല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവിശ്യപ്പെട്ടു. തൃശ്ശിലേരി മണ്ഡലം പ്രസിഡന്റ്‌ സതീഷ് പുലിമൂട് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എ.എം.നിശാന്ത്‌ ഉദ്ഘാടനം ചെയ്തു. വി.വി.നാരായണ വാര്യർ, റഷീദ് തൃശ്ശിലേരി, സുശോഭ് ചെറുകുംഭം, പി.എൽ വാവ, വൈശാഖ്, റീന ജോർജ് എന്നിവർ യോഗത്തിൽ സംസാരിച്ചു.കെ.ബി ഷിനോജ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *