March 29, 2024

എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആനവേലി : നിർമ്മാണ തകരാർ മൂലം കർഷകർ കുടുങ്ങി

0
Img 20220531 Wa00272.jpg
പെരിക്കല്ലൂർ: കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെ നിർമ്മിച്ച ആനവേലിയിൽ മരക്കടവ്, വരവൂർ ഭാഗങ്ങളിലാണ് നിർമ്മാണ കരാർ ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിൽ പെൻസിംഗ് കമ്പി അകലം കൂട്ടിയാണ് ഇട്ടിരിക്കുന്നത്. കാലുകളിൽ നിന്നും ദൂരത്തേക്ക് കമ്പിയിടാത്തതിനാൽ ആനയ്ക്കും മറ്റും പെട്ടെന്ന് കാലുകൾ ചവുട്ടി നശിപ്പിച്ച് പറമ്പിലേക്ക് കയറാൻ സാധിക്കും. കൊളവള്ളി ഭാഗങ്ങളിൽ തുടക്കത്തിൽ നല്ല രീതിയിൽ നടത്തുകയും പിന്നീട് ഒപ്പിക്കൽ  പരിപാടിയായി മാറുകയും ആണ് ഉണ്ടായത്. നാട്ടുകാർ നേരത്തേ നിർമ്മാണ തകരാർ ചൂണ്ടി കാണിച്ചിരുന്നു. കരാറുകാർ വേണ്ടരീതിയിൽ അല്ല നല്ല പണി നടത്തിയത്. ഇതിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ മരക്കടവ് സെൻറ് ജോസഫ് പള്ളിയുടേയും, സെന്റ്' കാതറിൻസ് കോൺവെൻന്റെ   ,ജെസ്റ്റിസ് തൊമ്മിപറമ്പിൽ എന്നിവരുടെ തെങ്ങുകളും, കപ്പ, കവുങ്ങ് തുടങ്ങി വൻ കൃഷി നാശം ആണ് വരുത്തിയിട്ടുള്ളത്. കർണാടകയിൽ നിന്നും വരുന്ന ആനകളാണ് ഇവിടെ കൃഷിനാശം ഉണ്ടാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *