April 23, 2024

ബിരുദ ദാനച്ചടങ്ങ് സംഘടിപ്പിച്ചു

0
Img 20220531 Wa00332.jpg
നടവയൽ: മാനസികാരോഗ്യ രംഗത്ത്  കൈ താങ്ങാവാൻ വയനാട് ജില്ലയിലെ റിമൈന്റ് എന്നും മുന്നിൽ. മാനസിക ആരോഗ്യ രംഗത്തു പുതിയ കാൽ വെപ്പുമായി കേരളത്തിൽ പ്രവർത്തിക്കുന്ന റി – മൈന്റ് സെന്റെർ ഫോർ ലൈഫ് ഗൈഡൻസ് ആൻഡ് ട്രൈയിനിംഗ് , വയനാട് എന്ന സ്ഥാപനത്തിൽ നിന്ന് കൗൺസലിംഗ് സൈക്കോളജി ആന്റ് ലൈഫ് സ്കിൽ ഗൈഡൻസിൽ ഡിപ്ലോമ  പൂർത്തിയാക്കിയ വയനാട്ടിലെ 13  ലൈഫ്കൊച്ചുകൾ എസ് ടി ഇ ഡി  കൗൺസിലിന്റെ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
 
നടവയൽ എവർഗ്രീൻ വില്ലയിൽ വച്ചു നടന്ന ചടങ്ങിൽ റിമൈന്റ് ഡയറക്ടർ ഗിരീഷ് കുമാർ അധ്യക്ഷതവഹിക്കുകയും സ്ഥാപനത്തിന്റെ സംസ്ഥാന തല പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐ സി ഡി എസ്  പ്രൊജക്ട് ഓഫീസർ  കാർത്തിക അന്ന തോമസ്, ശിശുക്കളുടെയും കൗമാരക്കാരുടെയും മാനസിക ആരോഗ്യരംഗത്ത് കൂടുതൽ അവബോധം സൃഷ്ടിക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞു. റി- മൈന്റ് ഡയറക്ടർ  നിരഞ്ജന  വയനാട് സെന്റെറിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയിറങ്ങുന്ന റിമൈന്റിന്റെ ലൈഫ് കോച്ചുമാർ   അവരുടെ മുന്നോട്ടുള്ള പ്രയാണം ഏത് രീതിയിൽ ആവണം എന്ന് ധരിപ്പിച്ചു.  2020-21 വർഷത്തെ ഏറ്റവും മികച്ച ഐ സി ഡി എസ്  ഓഫീസർ ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കാർത്തികയെ ചടങ്ങിൽ ആദരിച്ചു.
 
കോവിഡ് കാലത്തു ആരോഗ്യ മേഖലക്ക് താങ്ങായി പ്രവർത്തിച്ച ഇന്ത്യയിലെ എല്ലാ ആശാ വർക്കേഴ്സിനെയും പ്രതിനിധീകരിച്ച് നടവയൽ ഗ്രാമത്തിലെ ആശ വർക്കർമാരായ നിഷ, .ദിവ്യ സജീഷ്എന്നിവരെ ആദരിച്ചു. ചടങ്ങിൽ ഡോ . രാധമ്മ പിള്ള (റിമൈന്റ് ലൈഫ് കോച്ച്)നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *