October 14, 2026

ലോക പുകയില രഹിത ദിനാചരണം നടത്തി

0
IMG-20220601-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : പുകയില നമ്മുടെ പരിസ്ഥിതിക്കും ഭീഷണി എന്ന സന്ദേശവുമായി ലോക പുകയില രഹിത ദിനാചരണം നടത്തി. സുല്‍ത്താന്‍ ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പുകയില ഉപയോഗിക്കുന്നത് പുതുതലമുറയില്‍ പുതിയ ശീലമായി മാറികൊണ്ടിരിക്കുകയാണെന്നും ഇതിനെ മാറ്റിയെടുക്കാന്‍ ഘട്ടം ഘട്ടമായി സെമിനാറുകള്‍, പ്രചരണപരിപാടികള്‍ എന്നിവ നടത്തി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പുകയിലയ്ക്ക് എതിരെയുള്ള കോട്പ സ്റ്റിക്കര്‍ പ്രകാശനം ചെയ്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിനായക നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ സ്‌കിറ്റും അവതരിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ്, ജില്ല ആരോഗ്യ കേരളം ഡി.പി.എം സമീഹ സൈതലവി, ജില്ലാ നോഡല്‍ ഓഫിസര്‍, എന്‍.സി.ഡി & ഡെപ്യൂട്ടി ഡി.എം.ഒ പ്രിയാ സേനന്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് പി.നായര്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, ആരോഗ്യ വികസന സ്റ്റാന്റിങ് കമ്മിറ്റി അംഗം ലിഷ, ജില്ലാ ടി.ബി. ഓഫിസര്‍ ഡോ. വി. അമ്പു, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സേതുലക്ഷ്മി, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, സുല്‍ത്താന്‍ ബത്തേരി മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി. അബ്ദുള്‍ഖാദര്‍, കെ.എം ഷാജി, എ.വിജയനാഥ്, ഷിജിന്‍ ജോസഫ്, എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *