May 2, 2024

കടമാൻ തോട് പുനരുദ്ധാരണം നടത്തി

0
Img 20220601 Wa00052.jpg
പുൽപ്പള്ളി :മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡ് ചേലൂർ എന്നസ്ഥലത്ത് കടമൻതോട്(നീർച്ചാ ൽ ) പുതുക്കി നിർമ്മിച്ചു. പാടി ച്ചിറയിനിന്നും രണ്ടു കിലോമീറ്ററിൽ കൂടുതൽ ദുരമുള്ള കടമാൻ തോടിന് നൂറിൽ കൂടുതൽ വർഷം പഴക്കമുണ്ട്.
 അന്നുണ്ടായിരുന്ന കുടിയേറ്റ കർഷക കുടുബങ്ങൾ- കൃഷി ചെയ്യുന്നത്തിന് വേണ്ടിയും മറ്റു വീട്ടാവശ്യങ്ങൾക്ക് വേണ്ടിയും നിർമ്മിച്ച തോടായിരുന്നു ഇത്.ഇരുപതു വർഷത്തോളമായി മണ്ണ് മൂടി ആർക്കും ഉപകാരമില്ലാതെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.
മെമ്പർ മോളി സജി ആക്കാം ന്തിരിയുടെ നേതൃത്വ
ത്തിൽ മഹത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ( എൻ ആർ ഇ ജി എ ) പദ്ധതിയിൽഉൾപ്പെടുത്തി 56 ഓളo തൊഴിൽ ശാല തൊഴിലാളികളുടെ അതി കഠിനമായ പരിശ്രമത്തിന്റെ ഫലമായി തോട് തുറക്കുകയും സൈഡിൽ മണ്ണ് വെച്ച് മണ്ണൊലിച്ചു പോകാത്ത രീതിയിൽ കയർമാറ്റ് വിരിച്ച് വെള്ളം ഒഴുക്കുകയും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ആക്കുകയും ചെയ്തു.
 മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഭരണ സമിതി എല്ലാ പ്രവർത്തന ങ്ങൾ ക്കും നേതൃത്വം കൊടുത്തു.എൻ. ആർ.ഇ.ജി.എ പ്രവർത്തകരും വാർഡ് മെമ്പറോടൊപ്പം നിന്ന് ചയ്ത പ്രവർത്തനത്തിന്റെ ഭാഗമായി കടമാൻ തോട് ജനങ്ങൾക്ക് കൃഷി അവശ്യ ത്തിന് ഉപകാരപ്രദമാകും വിധം തുറന്ന് കൊടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *