May 1, 2024

ഹദിയ : കൈതക്കലിൽ വിജയ ദിനം ആഘോഷിച്ചു

0
Img 20220601 Wa00072.jpg
കൈതക്കൽ: എന്റെ പാർട്ടിക്ക് എന്റെ ഹദിയ എന്ന മുസ്‌ലിം ലീഗ് ക്യാമ്പയിൻ സമാപന ദിവസമായ ഇന്ന് കൈതക്കൽ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ വിജയ ദിനം ആഘോഷിച്ചു. ഹദിയ ഫണ്ട് ശേഖരണത്തിൽ കൈതക്കലിന് ജില്ലയിൽ നാലാം സ്ഥാനമാണുള്ളത്. ക്യാമ്പയിൻ വിജയിപ്പിച്ച ലീഗ് പ്രവർത്തകരെ യോഗം അഭിനന്ദിച്ചു. ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. റാഷിദ് പള്ളിക്കണ്ടി, ഉനൈസ് എടപ്പാറ, നൂറുദ്ദീൻ പള്ളിക്കണ്ടി, ദാവൂദ് കാപ്പുഞ്ചാൽ, മൊയ്തുട്ടി ഇ.പി, സത്താർ പി.കെ, സാലിഹ്, അജ്നാസ് പി.കെ, സൽമാൻ ഫാരിസ്, നസ്മിൽ, ഷിനാസ് കെ.കെ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *