November 9, 2026

തേൻ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിൽ സൗജന്യ പരിശീലനം

0
IMG-20220601-WA00302.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : തേൻ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു.സെന്റർ ഫോർ യൂത്ത് ഡെവലപ്പ്മെന്റ് സംസ്ഥാന ഹോർട്ടിക്കോർപ്പിന്റെ സഹായത്തോടെ നടത്തിവരുന്ന തേനീച്ച വളർത്തൽ പദ്ധതിയിലുൾപ്പെടുത്തി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണത്തിൽ പരിശീലനം നൽകുന്നു.തേൻ /മെഴുക് ഉപയോഗിച്ചുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഔഷധങ്ങൾ, വേദനസംഹാരികൾ എന്നിവയുടെ നിർമ്മാണത്തിൽ വിദഗ്ദ്ധർ തിയറിയിലും പ്രാക്റ്റികലിലും പരിശീലനം നൽകും. സി വൈ ഡിയും ഹോർട്ടിക്കോർപ്പും സംയുക്തമായി സം ഘടിപ്പിച്ച തേനീച്ച പരിശീലനങ്ങളിൽ പങ്കെടുത്തവർക്കാണ് അവസരം. കണിയാമ്പറ്റ പനങ്കണ്ടിയിലും തലപ്പുഴ കമ്പമലയിലും വെച്ച് ജൂൺ 13,14,15 തിയതികളിലാണ് പരിശീലനം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ജൂൺ 10 ന് മുമ്പ് 9400707109 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര്  രജിസ്റ്റർ ചെയേണ്ടതാണ്. പ്രവേശനം ആദ്യം പേര്  രജിസ്റ്റർ ചെയുന്ന 40 പേർക്ക് മാത്രം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *