August 29, 2026

നവാഗതര്‍ക്ക് പൈനാപ്പിളുകള്‍ സമ്മാനമായി നല്‍കി വെണ്ണിയോട് എസ്.എ.എല്‍.പി സ്‌കൂള്‍

0
IMG-20220601-WA00612.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്: പ്രവേശനോത്സവം വൈവിധ്യമാക്കി വെണ്ണിയോട് എസ്.എ.എല്‍.പി. സ്‌കൂള്‍. കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പൈനാപ്പിളിന്റെ വില തകര്‍ച്ചയും, കര്‍ഷകരുടെ പ്രതിസന്ധിയും മുന്‍നിര്‍ത്തി 'പൈനാപ്പിള്‍ കര്‍ഷകരോടൊപ്പം'എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളില്‍ ആദ്യമായി എത്തിയ നവാഗതര്‍ക്ക് പൈനാപ്പിള്‍ സമ്മാനമായി നല്‍കി. സ്‌കൂള്‍ പ്രധാനധ്യാപിക ദിവ്യ അഗസ്റ്റിന്‍, അധ്യാപകരായ ജ്യോതി പി, ജിന്‍സി മാത്യു, ശരത് റാം, രേഷ്മ എം.ബി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *