July 16, 2026

ദീർഘകാല രോഗികളായ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ധനസമഹരണം : ചക്ക സദ്യ ചലഞ്ച്

0
GridArt_20220602_1205354912.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : ദീർഘകാല രോഗികളായ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന ,, സൊലേസിൻ്റെ ആഭിമുഖ്യത്തിൽ ധനസമാഹരണത്തിനായി ,, ചക്ക സദ്യ ചലഞ്ച് നടത്തുന്നു. 
ജൂൺ 19 ന് ഞായർ മുട്ടിലിൽ പഞ്ചാര ബിൽഡിങ്ങിൽ നടക്കുന്ന പരിപാടിയിൽ കൽപ്പറ്റ എം. എൽ എ .ടി . സിദ്ദിഖ്, ബത്തേരി എം. എൽ.എ, ഐ.സി. ബാലകൃഷ്ണൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ ,സൊലേസ് സ്ഥാപക ഷീബ അമീർ എന്നിവർ പങ്കെടുക്കും. കുട്ടികളായ രോഗികളുടെ എണ്ണം ജില്ലയിലും വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് സൊലേസിൻ്റെ പ്രവർത്തനം ജില്ലയിലും തുടങ്ങിയത്. 
ചക്ക സദ്യ ചലഞ്ചുമായി സഹകരിക്കാൻ സന്നദ്ധരായവർ ബന്ധപ്പെടുക .9447010 397, 9656658445.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *