May 7, 2024

ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു

0
Gridart 20220602 1211343612.jpg
പുല്‍പ്പള്ളി: പൂതാടി പഞ്ചായത്തിലെ മരിയനാട് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടിയുള്ള ഭൂസമരംശക്തമാകുന്നു. ഇരുളം മരിയനാട്ടെ വനം വകുപ്പിന്റെ കൈവശമുള്ള ഭൂമിയിലാണ് നുറോളം കുടുംബങ്ങള്‍ കുടില്‍ കെട്ട് സമരം തുടങ്ങിയത്. കുടില്‍ കെട്ടിയവരോട് ഒഴിഞ്ഞ് പോകാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടങ്കിലും സമരം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ആദിവാസി സംഘടനകള്‍. കേന്ദ്രസര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമി പതിച്ചു നല്‍കുന്നതിലെ അനാസ്ഥയാണ് കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നയിച്ചതെന്ന് സംഘടനകള്‍ വ്യക്തമാക്കി.ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമരസമിതി തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് സമരമാരംഭിച്ചത്.
മരീയനാട് എസ്റ്റേറ്റില്‍ ആദിവാസികള്‍ ആരംഭിച്ച കുടില്‍ കെട്ടല്‍ സമരം വരും ദിവസങ്ങളില്‍ ശക്തിപ്പെടുത്താന്‍ ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമരസമിതി തുടങ്ങിയ സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചിട്ടുള്ളത്.കേന്ദ്രസര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമി പതിച്ചു നല്‍കുന്നതിലെ അനാസ്ഥയാണ് കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നയിച്ചതെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. മുത്തങ്ങ സമരത്തിന് ശേഷം, 2004 ല്‍ സുപ്രീം കോടതിയുടെ അംഗീകാരത്തോടെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം 19,000 ഏക്കര്‍ വനഭൂമി ആദിവാസി പുനരധിവാസത്തിന് കൈമാറിയിരുന്ന വനഭൂമിയില്‍ ഉള്‍പ്പെടുന്നതാണ് മരിയനാട്, പാമ്പ്രഎസ്റ്റേറ്റ്, എസ്റ്റേറ്റിലെ 90 ഹെക്ടര്‍ ഭൂമി (ഏകദേശം 235 ഏക്ക റോളം) വനം വകുപ്പിന് കീഴിലുള്ള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തോട്ടമായി കൈവശം വെച്ച് വരികയായിരുന്നു. ഭൂരഹിതര്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാ നമെടുത്തതോടെ കെ.എഫ്.ഡി.സി. പദ്ധതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ 100 ല്‍ ഏറെ വരുന്ന തൊഴിലാളികള്‍ക്ക് പി.എഫ്., പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനു ണ്ടെന്ന പേരില്‍ ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് നീട്ടികൊണ്ടുപോയി.
മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്കാകട്ടെ മേപ്പാടി, വെള്ളരിമലയില്‍ നല്‍കിയ 100 ഏക്കര്‍ ഒഴികെ യുള്ള ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ല. കൃഷിയോഗ്യമായ ഭൂമി മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കി പുനരധിവാസ പദ്ധതി പുനരാരംഭിക്ക ണമെന്നതാണ് ആദിവാസികളുടെ ആവശ്യം. നിക്ഷിപ്ത വനഭൂമിക്ക് പുറത്ത് തൊഴിലാ ളികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുപാക്കേജ് ഉണ്ടാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *