October 14, 2026

യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ;സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

0
IMG-20220603-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുകുന്ന് പാലുകുന്ന് കൊളത്താറ ആദിവാസി കോളനിയിലെ സുനിത (35)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലെ ജനലഴിയില്‍ സുനിത തൂങ്ങിയതായാണ് രണ്ടാം ഭര്‍ത്താവ് സുരേഷ് പറയുന്നത്. പോലീസ് എത്തുമ്പോഴേക്കും മൃതദേഹം ജനലഴിയില്‍ നിന്നും വേര്‍പെടുത്തി നിലത്തു കിടത്തിയ അവസ്ഥയിലായിരുന്നു. സുരേഷും, സുനിതയുമായി നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇന്നലെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വൈകുന്നേരം 7 മണിയോടെയാണ് സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും, സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനോട് കാര്യങ്ങള്‍ ആരാഞ്ഞ് വരുന്നതായും പോലീസ് വ്യക്തമാക്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *