November 10, 2026

കുടുംബശ്രീ : സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
GridArt_20220603_1214104972.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ദേശിയ നഗര ഉപജീവന ദൗത്യത്തിന്റെ (എൻ യു എൽ എം ) സാമ്പത്തിക സഹായത്തോടു കൂടി, നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (എൻ ടി ടി എഫ് ) തലശ്ശേരി / ബാംഗ്ലൂര്‍ കേന്ദ്രത്തില്‍ നല്‍കുന്ന മൂന്നുമാസ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയായ സി.എന്‍.സി ഓപ്പറേറ്റര്‍ ടേര്‍ണിംഗ് & സി.എന്‍.സി ഓപ്പറേറ്റര്‍ വെര്‍ട്ടിക്കല്‍ മഷിനിംഗ് സെന്റര്‍ കോഴ്‌സിലേക്ക് പത്താംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള വയനാട് ജില്ലയിലെ (മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി) മുനിസിപ്പാലിറ്റി പരിധിയിലുള്ള യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകര്‍ 18 നും 24 വയസ്സിനും മധ്യേ പ്രായമുള്ളവരായിരിക്കണം.  കൂടാതെ വാര്‍ഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. പരിശീലനം, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രമുഖ വ്യവസായ ശാലകളില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള സഹായം നല്‍കുന്നതാണ്.  താല്പര്യമുള്ളവര്‍ മാനന്തവാടി / കല്‍പ്പറ്റ/  സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഉള്ള കുടുംബശ്രീ മിഷന്റെ കീഴിലുള്ള എൻ യൂ എൽ എം  ഓഫീസില്‍ നേരിട്ട് ഹാജരായി ജൂണ്‍ 7 ആം  തിയതിക്കു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567472594, 04902351423 നമ്പറില്‍ ബന്ധപെടാവുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *