കാട്ടാനകളുടെ വിളയാട്ടം; മാതൃവേദി അംഗങ്ങള്‍ പ്രതിഷേധ സമരം നടത്തി
പുല്‍പ്പള്ളി: തുടര്‍ച്ചയായി മരക്കടവ് പ്രദേശത്ത് ആന ഇറങ്ങി കൃഷി വിളകള്‍ നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആന കയറാതിരിക്കാന്‍ സ്ഥാപിച്ച ഫെന്‍സിംഗ് സംവിധാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും ഉദ്യേഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മരക്കടവ് മാതൃവേദി അംഗങ്ങള്‍ പ്രതിഷേധ സമരം നടത്തി. ജോളി വട്ടപ്പാറയില്‍, വത്സ നരിവേലില്‍, ജെസി വെള്ളക്കട, ഗ്രേസി കല്ലറയ്ക്കല്‍, റിനി പ്ലാമറ്റം, അല്‍ഫേന്‍സ വെട്ടുകല്ലുങ്കല്‍, സി. ജോസലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






Leave a Reply