May 4, 2024

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഔഷധ സസ്യോദ്യാനം വരുന്നു

0
Img 20220603 Wa00152.jpg
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഔഷധ സസ്യ ലതാതികളും വംശ നാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളും സംരക്ഷിക്കുകയും അവയുടെ അറിവുകൾ വരും തലമുറക്ക് പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നസീറ ഗാർഡൻസ് എന്ന പേരിൽ ഒരു ഔഷധ സസ്യോദ്യാനം നിർമ്മിക്കുന്നതായി ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്പൂർണ രീതിയിൽ പണികഴിപ്പിക്കുന്ന കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ആദ്യത്തെ ബോട്ടോണിക്കൽ പാർക്കായ നസീറ ഗാർഡന്റെ സാങ്കേതിക മേൽനോട്ടം വഹിക്കുന്നത് എം എസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടഷൻ ആണ്.
ഹോർതൂസ് മലബാറിക്കസ് എന്ന പേരിൽ ഔഷധ സസ്യങ്ങളും ക്ലൈമ്പർ സോണിൽ കുറ്റിച്ചെടികളും വള്ളികളും ആർബോറേട്ടം എന്ന പേരിൽ വംശ നാശം വന്നുകൊണ്ടിരിക്കുന്ന പശ്ചിമഘട്ട മേഖലകളിൽ അപൂർവമായി കണ്ടുവരുന്ന വൃക്ഷങ്ങളും ഉൾപ്പെടെ മൂന്ന് ഏക്കറോളം വ്യാപ്തിയിൽ മൂന്ന് തലങ്ങളായിട്ടാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളണ്ടീയേഴ്സാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഡോ. മൂപ്പൻസ് ആക്കാദമിയുടെ കീഴിലുള്ള റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനും ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ സസ്യോദ്യാനം ഒരു മുതൽക്കൂട്ടായിരിക്കും.
പദ്ധതിയുടെ ഔദ്യോതീക പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ നിർവഹിക്കും. കമ്പസ്സിൽ വെച്ച് നടക്കുന്ന ചടങ്ങ് എം എസ് സ്വാമിനാഥൻ റിസർച് ഫൌണ്ടേഷൻ ചെയർപേഴ്സണും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ഡോ.മധുര സ്വാമിനാഥൻ ഉൽഘാടനം ചെയ്യും. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, എം എസ് എസ് ആർ എഫ് സീനിയർ ഡയറക്റ്റർ ഡോ. അനിൽ കുമാർ, ഡോ. ഷകീല തുടങ്ങിയവർ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, എം എസ് സ്വാമിനാഥൻ റിസർച് ഫൌണ്ടേഷന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ആഗ്രോ ബയോ ഡൈവേഴ്സിറ്റി സെന്ററിന്റെ ഡയറക്ടർ ഡോ. ഷകീല,എ ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ, സീനിയർ ലോ ഓഫീസറും പദ്ധതിയുടെ ചുമതല നിർവഹിക്കുന്നതുമായ അഡ്വ. സലാസി കല്ലങ്കോടൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *