October 14, 2026

കോംപറ്റീറ്റർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ : വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത ഉദ്ഘാടനം നാളെ

0
IMG-20220603-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോംപറ്റീറ്റർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത ഉദ്ഘാടനം നാളെ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ഒ.ആർ.കേളു എം.എൽ.എ, സയ്യിദ് അബാസ് ഹൈദരലി ശിഹാബ് തങ്ങൾ, ടി.സിദ്ധീഖ് എം.എൽ.എ, സിനിമ പിന്നണി ഗായിക ദുർഗാ വിശ്വനാഥ്, തുടങ്ങിയവർ ചേർന്ന് നിർവ്വഹിക്കും. ദുർഗ്ഗാ വിശ്വനാഥ് നയിക്കുന്ന മ്യൂസിക്ക് ഇവന്റും  പ്രാദേശിക കായിക താരങ്ങളെ
അനുമോദിക്കൽ ചടങ്ങും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ അനീഷ് സുകുമാരൻ, അഡ്വ. ശിവരാമ സിൻഹ, പ്രിൻസിപ്പാൾ ഉമാ മാധവി, ശോഭിത തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *