March 28, 2024

കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

0
Img 20220603 Wa00402.jpg
കൽപ്പറ്റ : കന്നുകാലികളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും മഴക്കാലക്കെടുതികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ആരംഭിച്ച 'മഴക്കാല മുന്നൊരുക്കം- വളര്‍ത്തു മൃഗങ്ങള്‍ക്കായി' പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 'ഭൂമിയുടെ അവകാശികള്‍: മനുഷ്യരെ പോലെ മൃഗങ്ങളും' എന്ന വിഷയത്തിലാണ് മൈലമ്പാടി എ.എന്‍. യൂ.പി. സ്‌കൂളില്‍ ചിത്രരചന മത്സരം നടത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍/ഇന്ത്യ, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വയനാട്ടിലെ കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും എതിരെ മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായിട്ടാണ് കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിച്ചത്. വരാനിരിക്കുന്ന മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ നിന്നും ഉരുള്‍പൊട്ടല്‍ അപകടത്തില്‍ നിന്നും കന്നുകാലികളെയും സഹജീവികളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം ജനിപ്പിക്കുകയാണ് മത്സരത്തിലെ ലക്ഷ്യം. വരും മാസങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പരിപാടി നടത്തും. എച്ച്.എസ്.ഐ ഇന്ത്യയില്‍ നിന്നുള്ള എസ്. പ്രവീണ്‍, എന്‍.വി. ആതിര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *