April 24, 2024

ബി.ജെപി യുടെ ജനസമ്പർക്ക പരിപാടി

0
Img 20220603 Wa00312.jpg
 കൽപ്പറ്റ: മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച്. ജില്ലയിൽ 5 മുതൽ 15 വരെ വ്യത്യസ്ത സമ്പർക്ക പരിപാടികൾ ബിജെപിയുടെ നേതൃത്വത്തിൽ നടക്കും. കാർഷികരംഗത്ത് മാതൃകാപരമായി മുന്നേറ്റം നടത്തിയ കർഷകർ, സ്ത്രീശാക്തീകരണത്തിന്റെ പ്രതിരൂപങ്ങൾ ആയ മഹിളകൾ, പട്ടിക ജാതി പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ അതുല്യ പ്രതിഭകൾ, പാർശ്വവൽക്കരിക്കപ്പെട്ടതും, ജീവിതം നയിക്കുന്നവർ, വ്യത്യസ്ത മേഖലകളിൽ അതുല്യമായ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങൾ, മഹാമാരിക്കെതിരെ സന്നദ്ധപ്രവർത്തകർ, കൊവിഡ് ആരോഗ്യ പ്രവർത്തകർ, വിവിധ സേനാംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ, കൊവിഡ് കാലത്ത് ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകിയ ട്രക്ക് ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ വരെ ജില്ലയിലുടനീളം ആദരിക്കും. കൊവിഡ് കാലത്ത് കൃത്യമായി റേഷൻ വിതരണം നടത്തിയ മുഴുവൻ ഡീലർമാരെയും ആദരിക്കും. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ എല്ലാ ബൂത്തുകളിലെ എല്ലാ വീടുകളിലും ബിജെപി സമ്പർക്കം നടത്തും.കേന്ദ്ര മന്ത്രിമാർ, എംപിമാർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും. ഇതിനായി ജില്ലാ തലത്തിലും മണ്ഡലം തലത്തിലും കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ രാജ്യത്ത് സമഗ്രമായ മാറ്റത്തിനാണ് മോഡി സർക്കാർ നേതൃത്വം നൽകിയത് എന്നും ബിജെപി നേതാക്കൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.  പ്രധാനമന്ത്രി ആവാസ് യോജന 2016ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം 59 ലക്ഷം വീടുകൾ നഗര മേഖലയിലും, രണ്ടു കോടി 53 ലക്ഷം വീടുകൾ ഗ്രാമീണ മേഖലയിലും പൂർത്തിയായി. 2019 ആരംഭിച്ച ജൽ ജീവൻ പദ്ധതിപ്രകാരം ആറര കോടി വീടുകളിൽ മൂന്നുവർഷത്തിനിടെ കുടിവെള്ള പൈപ്പുകൾ ലഭ്യമാക്കി. 2024 ഓടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കും. പിഎം കിസാൻ സമ്മാൻ പദ്ധതി. പ്രതിവർഷം 6000 രൂപ കർഷകർക്ക് നേരിട്ടു നൽകുന്ന പദ്ധതി പ്രകാരം 21,000 കോടി രൂപ വിതരണം ചെയ്തു.ആയുഷ്മാൻ ഭാരത് ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പ്രതിവർഷം 5 ലക്ഷം രൂപ ചികിത്സാ ധനസഹായം നൽകുന്ന പദ്ധതി പ്രകാരം രാജ്യത്തിലെ 11 കോടി കുടുംബങ്ങൾക്ക് മെഡിക്കൽ സാമ്പത്തിക സുരക്ഷാ ഉറപ്പുനൽകുന്നുണ്ട്. കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ 190 കോടിയിലേറെ വാക്‌സിൻ നൽകി. ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം 80 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ നൽകി.കൊവിഡ് കാലത്ത് നൽകിയ സൗജന്യ അരിയും പലവ്യഞ്ജനങ്ങളും ആറു മാസത്തേക്ക് കൂടി കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. ജൻധൻ അക്കൗണ്ട് 45 കോടിയിലധികം ജൻധൻ അക്കൗണ്ടുകളിലൂടെ 23 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ കൊവിഡ് കാലത്ത് നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഈ പദ്ധതി പ്രകാരം 29 കോടി ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകി. പ്രധാനമന്ത്രി മാതൃ വന്ദന യോജന ഈ പദ്ധതിയിലൂടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 11 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി. പ്രധാനമന്ത്രി കൗശൽ വികാസ് യോജന ഈ പദ്ധതിയിലൂടെ ഒരുകോടി 36 ലക്ഷം യുവാക്കൾക്ക് വൈദഗ്ധ്യ പരിശീലനം നൽകി. മുദ്ര ലോൺ ചെറു കച്ചവടക്കാർക്കും, പുതു സംരംഭകർക്കും ഈടു രഹിത ബിസിനസ് ലോണുകൾ നൽകി. 
  സുകന്യ സമൃദ്ധി യോജന പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് ചേരാവുന്ന ഈ പദ്ധതിയിൽ അoഗം ആകുന്നവർക്ക് വിദ്യാഭ്യാസത്തിനും വിവാഹത്തിനും നിക്ഷേപത്തിന് അനുസൃതമായി വൻ ആനുകൂല്യങ്ങൾ ലഭിക്കും. മേക്ക് ഇൻ ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്ത്യ സ്റ്റാൻഡേർഡ് ഇന്ത്യ പദ്ധതി പ്രകാരം നിരവധി തൊഴിൽ സംരംഭങ്ങൾക്ക് രൂപം നൽകി. ദീനദയാൽ ഗ്രാം ജ്യോതി യോജന ഈ പദ്ധതി പ്രകാരം എല്ലാ വീടുകളിലും സൗജന്യമായി വിദ്യുച്ഛക്തി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുതാര്യം ആക്കി. അസംഘടിത തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ പെൻഷൻ ലഭിക്കുന്ന പദ്ധതി. തുടങ്ങി നിരവധി പദ്ധതികളാണ് മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.  കൂടാതെ കാശ്മീരിലെ 370 -ാം വകുപ്പ് റദ്ദാക്കി, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള കളമൊരുക്കി, മുത്തലാക്ക് ബിൽ, ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പദ്ധതി തുടങ്ങി ബിജെപി പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ പദ്ധതികളും മോദി സർക്കാർ നടപ്പിലാക്കിയതായും നേതാക്കൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ജില്ലാ ജനറൽ സെക്രട്ടറി കെ. ശ്രീനിവസൻ, മീഡിയാ കോർഡിനേറ്റർ മനോജ് നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *