September 22, 2026

ഇന്ദു ചിൻന്തയുടെ തെയ്യരൂപങ്ങളുടെ പ്രദർശനം ഇന്ന് മുതൽ

0
IMG-20220604-WA00002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഹൈദരബാദ് സ്വദേശിനിയും എഴുത്തുകാരിയും ഗവേഷകയുമായ ഇന്ദു ചിൻന്തയുടെ മലബാറിലെ വിവിധങ്ങളായ തെയ്യ രൂപങ്ങളുടെ ഫോട്ടോ പ്രദര്‍ശനം ജൂണ്‍ 4 മുതല്‍ 8 വരെ മാനന്തവാടി കേരള ലളിത കലാ അക്കാദമിയുടെ ഫോട്ടോ ഗാലറിയില്‍ നടക്കും. പ്രദര്‍ശനം വൈകിട്ട് 4.30 ന്ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.തെയ്യം- മെര്‍ജിങ് വിത്ത് ദി ഡിവൈന്‍' എന്നപുസ്തകത്തിന് ഇന്ദു വിന്2020 വര്‍ഷത്തെ കേരള ഫോക്ലോര്‍ അക്കാദമിഅവാര്‍ഡ് ലഭിച്ചിട്ടുണ്ട്.വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐപിഎസിന്റെ ഭാര്യയാണ് . അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വ്വകലാശാലയില്‍ നിന്നുംഎന്‍വിറോണ്മെന്റല്‍ എഞ്ചിനീറിങ്ങില്‍ മാസ്റ്റര്‍ ബിരുദധാരിയാണ് ഇന്ദു ചിൻന്ത.ഇതിനോടകം മുംബൈ, ഹൈദരാബാദ് (ഇന്ത്യന്‍ ഫോട്ടോ ഫെസ്റ്റിവല്‍ & ഹൈദരാബാദ്‌ലിറ്റററി ഫെസ്റ്റിവല്‍), കണ്ണൂര്‍, തിരുവനന്തപുരം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *