റോഡുകളുടെ ശോചനീയാവസ്ഥ : പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപ്പാസ്, ചൂരല്‍മല മേപ്പാടി റോഡ് തുടങ്ങിയ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അഡ്വ. ടി.സിദ്ദിഖ് എം.എല്‍ എ യുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. കല്‍പ്പറ്റ ബൈപ്പാസ് ജനങ്ങള്‍ക്ക് എത്രയും പെട്ടന്ന് പണി പൂര്‍ത്തീകരിച്ചു തുറന്നുകൊടുക്കുന്നതിന് വേണ്ടിയാണ് പ്രസ്തുത കൂടിക്കാഴ്ച നടത്തിയത്.നിരവധിയായ തടസങ്ങള്‍ മൂലം മുടങ്ങി കിടന്നിരുന്ന ബൈപാസ് റോഡിന്റെ പ്രവര്‍ത്തി ആരംഭിക്കുന്നതിനുവേണ്ടി മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി.
പ്രസ്തുത പ്രവൃത്തിയുടെ ഔദ്യോതിക നടപടിക്രമങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ബൈപാസ് റോഡ് ഗതാഗത യോഗ്യമാകാനുള്ള നടപടികള്‍ സ്വീകരിക്കുകയും നാലുവരിപ്പാതയാക്കി സമ്പൂര്‍ണ നവീകരണം ഉടനെ ആരംഭിക്കുകയും ചെയ്യും. പ്രസ്തുത പ്രവര്‍ത്തിയുടെ പശ്ചാത്തലത്തില്‍ നാളെ വയനാട് ജില്ലയിലെ പൊതുമരാമതുമായി ബന്ധപ്പെട്ട് തീര്‍ക്കേണ്ട ഒട്ടനവധി പ്രവര്‍ത്തികളുടെ അടിയന്തര അവലോകനയോഗം മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ കല്‍പ്പറ്റ ബൈപ്പാസിന്റെ ഔദ്യോധിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്യുമെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ അറിയിച്ചു.





Leave a Reply