April 29, 2024

യുവകലാസാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം ആചരിച്ചു

0
Img 20220607 123207.jpg
 കൽപ്പറ്റ : യുവകലാസാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.
 കല്പറ്റയിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര  വൃക്ഷത്തൈ നടീൽ കർമ്മം നിർവഹിച്ചു.
 അനുബന്ധമായി നടന്ന പരിസ്ഥിതി സംരക്ഷണ സെമിനാറിൽ റിട്ടയേഡ് ഡി എം ഒ  യും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ഡോക്ടർ എ പി സുരേഷ് വിഷയാവതരണം നടത്തി.വയനാട് പോലെ അതീവ പരിസ്ഥിതി ലോല പ്രദേശം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി സാമാന്യ ജനങ്ങളെ ബോധവൽക്കരിക്കാൻ യുവകലാസാഹിതി അടക്കമുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുലം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ: ജിപ്സൺ വി പോൾ അധ്യക്ഷം വഹിച്ചു.
 യുവകലാസാഹിതി ജില്ലാ സെക്രട്ടറി ദിനേശ് മാഷ് സ്വാഗതവും ജില്ലാ ട്രഷറർ കൃഷ്ണൻ അമ്മാത്ത് വളപ്പിൽ നന്ദിയും അർപ്പിച്ചു.
സെമിനാറിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *