April 30, 2024

ലോക പരിസ്ഥിതി ദിനം : മണ്ണിന്‍റെ മക്കളെ ആദരിച്ച് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0
Img 20220607 114007.jpg

പിണങ്ങോട്: ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ രണ്ടു പേര്‍ മണ്ണില്‍ പൊന്ന് വിളയിച്ച്, പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയ മാതൃക തീര്‍ക്കുകയാണ്. അഗതികളെ സംരക്ഷിച്ചു വരുന്ന പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസികളായ ഉദയന്‍റെയും രാമുവിന്‍റെയും ഈ നന്മ കണ്ടറിഞ്ഞ് പരിസ്ഥിതി ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് ഇവരെ ആദരിച്ചു. സാംസ്കാരിക പ്രവര്‍ത്തകന്‍ താജ് മണ്‍സൂര്‍, പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി എന്നിവര്‍ പൊന്നാടയണിയിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. തരിശായ ഭൂമിയില്‍ ഫലവൃക്ഷ തൈകള്‍ നട്ടും പച്ചക്കറി കൃഷി ചെയ്തും പൂന്തോട്ടം നിര്‍മ്മിച്ചും പരിസ്ഥിതി സംരക്ഷണത്തിന്‍റെ വലിയ മാതൃക തീര്‍ക്കുകയാണ് നാലു വര്‍ഷത്തോളമായി പീസ് വില്ലേജിലെ അന്തേവാസികളായ രാമുവും ഉദയനും. പാലിയേറ്റീവ് വളണ്ടിയര്‍മാരായ പി കെ മുസ്തഫ, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പീസ് വില്ലേജ് മാനേജര്‍ കെ അമീന്‍ സ്വാഗതവും പി ആര്‍ ഒ കെസിയ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *