April 30, 2024

എ.ഐ.പി.എസ്.ഒ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം ആചരിച്ചു

0
Img 20220607 124514.jpg
 ബത്തേരി : എ.ഐ.പി.എസ്.ഒ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.
 ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന  പരിസ്ഥിതി സംരക്ഷണ സെമിനാറിൽ വോയിസ്കാ ഇന്റർനാഷണൽ കേരള ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും മാധ്യമപ്രവർത്തകനും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ വിനയകുമാർ അഴിപുറത്ത് വിഷയാവതരണം നടത്തി.
 പരിസ്ഥിതി സംരക്ഷണം കേവലം പരിസ്ഥിതി ദിനാചരണത്തിൽ ഒതുങ്ങേണ്ടതല്ല എന്നും പരിസ്ഥിതി സംരക്ഷണം നമ്മിൽ നിന്നു തന്നെ ആരംഭിക്കേണ്ടത് ആണെന്നും അഭിപ്രായപ്പെട്ടു.
 പ്രകൃതിയെ ഉപദ്രവിക്കാതെ പ്രകൃതിയോടു ചേർന്നു നിന്ന അതിജീവനം സാധ്യമാകബോഴേ പരിസ്ഥിതി സംരക്ഷണം പൂർണ്ണമാകൂ.വയനാട് പോലെ അതീവ പരിസ്ഥിതി ലോല പ്രദേശം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി സാമാന്യ ജനങ്ങളെ ബോധവൽക്കരിക്കാൻ എ.ഐ.പി.എസ്.ഒ  അടക്കമുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുലം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഐപ്സോ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഡോ: ജിപ്സൺ വി പോൾ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എ അധ്യക്ഷം വഹിച്ചു.എ. ഐ.പി.എസ്. ഒ   ജില്ലാ സെക്രട്ടറി എം എഫ്  ഫ്രാൻസിസ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ. എം.ബാബു നന്ദിയും അർപ്പിച്ചു.ചടങ്ങിൽ റോയി, വി  എം  ആന്റണി, ബാലചന്ദ്രൻ മേപ്പാടി,പ്രഭാകരൻ നായർ,അസൈനാർ, സോമനാഥൻ, കൃഷ്ണകുമാർ അമ്മാത്ത് വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *