August 27, 2026

മുഖ്യമന്ത്രി രാജിവെക്കണം :യൂത്ത് കോണ്‍ഗ്രസ്

0
IMG-20220608-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: സ്വര്‍ണ്ണക്കള്ളക്കടത്തിലും ഡോളര്‍ കടത്തിലും പങ്കു വ്യക്തമായ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇത് മുഴുവന്‍ മലയാളികള്‍ക്കും അപമാനം ആയിരിക്കുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹര്‍ഷല്‍ കൊന്നാടന്‍ അധ്യക്ഷനായിരുന്നു. കെ മഹേഷ്, ഡിന്റോ ജോസ്,ജറീഷ് യു എ, ഷാജി വി, ഷഫീഖ് റാട്ട കൊല്ലി, മജീദ് വി ടി, അബ്ബാസ് പി എ, ഷമീര്‍ എമിലി, ഷനൂപ്, ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *