July 16, 2026

തൃശിലേരിയിൽ പശുക്കളെ വെട്ടിപരിക്കേൽപ്പിച്ച സംഭവം: പ്രതി അറസ്റ്റിൽ

0
IMG-20220609-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശിലേരി : തൃശിലേരിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാനഞ്ചേരി കോളനിയിലെ വിജയൻ (46) നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. 
അയൽവാസിയായ കുനിയിൽ കുന്ന് പ്രമോദിൻ്റെ ഗർഭിണിയായ പശുവിനേയും, കിടാവിനേയുമാണ്  വിജയൻ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.  പ്രമോദുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മദ്യലഹരിയിലാണ് താൻ പശുക്കളെ ആക്രമിച്ചതെന്നാണ് ഇയ്യാൾ പോലീസിനോട് പറഞ്ഞത്. മൃഗത്തെ വെട്ടി പരിക്കേൽപ്പിച്ചതിന് ഐപിസി നിയമ പ്രകാരവും, മൃഗങ്ങളോടുള്ള ക്രൂരതയ്ക്കുള്ള നിയമപ്രകാരവുമാണ് പോലീസ് കേസെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *