July 17, 2026

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20220609-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ശ്രേയസ് പാടിച്ചിറ യൂണിറ്റിന്റെയും, ബത്തേരി താലൂക്ക്  ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ പാടിച്ചിറയിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തി.മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലില്ലി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത്‌ മെമ്പർ ബീന കരുമാകുന്നേൽ ഉൽഘടനം നിർവഹിച്ചു.പതിനഞ്ചാം  വാർഡ് മെമ്പർ ചന്ദ്ര ബാബു, ഒന്നാം വാർഡ് മെമ്പർ പി.സ് കലേഷ്, പതിനാലാം വാർഡ് മെമ്പർ രഘു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഡോ: ഷൈനി രക്ത ദാനത്തെ കുറിച്ച് സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സിജോ, ഷാജി , ബിന്ദു ഷാജി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *