April 29, 2024

പ്രവാചകനിന്ദ:കേന്ദ്ര സർക്കാർ നിലപാട് ധിക്കാരപരം: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി

0
Img 20220609 Wa00072.jpg
കല്‍പ്പറ്റ: പ്രവാചക നിന്ദയുടെ പേരില്‍ രാജ്യം മാപ്പുപറയേണ്ടതില്ലെന്നും അറബ് രാജ്യങ്ങളുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നുമുള്ള കേന്ദ്ര സർക്കാർനിലപാട് ധിക്കാരപരവും രാജ്യത്തിന്റെ പാരമ്പര്യത്തിനും യശസ്സിനും പോറലേല്‍പ്പിക്കുന്നതുമാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോകത്തിലെ തന്നെ ഒരു പ്രബല സമുദായത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അടിക്കടി നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഭരണകര്‍ത്താക്കള്‍ തന്നെയാണെന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് യോഗം വിലയിരുത്തി. ഈ മാസം 14 ന് മുട്ടില്‍ ഡബ്ലു.എം.ഒ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥീ സംഗമം വിജയിപ്പിക്കുന്നതിനായ പദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചു. സംഗമത്തിന്റെ വിവിധ ചുമതലകള്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കി. എസ്.എം.എഫ് സംസ്ഥാന ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.സി ഇബ്‌റാഹിം ഹാജിയെ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചടങ്ങില്‍ അനുമോദിച്ചു. ആബിദ് ദാരിമി, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഇബ്‌റാഹിം ഹാജിയെ ഷാളണിയിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട്, ഹാഷിം ദാരിമി തരുവണ, സാജിദ് മൗലവി പൊഴുതന, അബൂബക്കര്‍ റഹ് മാനി മേപ്പാടി, അശ്‌റഫ് ദാരിമി മീനങ്ങാടി , അബൂബക്കര്‍ മൗലവി മുട്ടില്‍, ഷഫീഖ് ഫൈസി മേപ്പാടി, മുനീര്‍ ദാരിമി പള്ളിക്കല്‍ , ശിഹാബ് ഫൈസി റിപ്പണ്‍, ഖാദര്‍ ഫൈസി ചീരാല്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് ഫൈസി പനമരം സ്വാഗതവും എം.കെ ഇബ്‌റാഹിം മൗലവി നന്ദിയും പറഞ്ഞു.പ്രസിഡണ്ട് പി. സൈനുല്‍ ആബിദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *