July 17, 2026

ജനഹൃദയം തൊട്ട കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുണ്ടേരി യാത്രയയപ്പ് നല്‍കി

0
IMG-20220609-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ;മൂന്ന് വര്‍ഷക്കാലം കല്‍പ്പറ്റ സ്റ്റേഷന്‍ സി.ഐ യായിരുന്ന പ്രമോദ് പി സ്ഥാനകയറ്റം ലഭിച്ച് കോഴിക്കോട് റൂറല്‍ ഡി വൈ .എസ്.പി യായി സ്ഥലം മാറിപ്പോകുന്നതിനോടനുബന്ധിച്ച് നടത്തിയ യാത്രയയപ്പ് സമ്മേളനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജനമനസില്‍ സ്വാധീനം ചെലുത്തുന്ന ഇടപെടലാണ് പ്രത്യേകിച്ച് കോവിഡ് കാലത്ത് അദ്ദേഹം നടത്തിയതെന്ന് ചെയര്‍മാന്‍ പറയുകയുണ്ടായി. വാര്‍ഡ് കൗണ്‍സിലര്‍ ഷിബു എം.കെ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍ പി ടി ഹെഡ് മാസ്റ്റര്‍ പവിത്രന്‍ എം , സി.പി. ഒ. സജി ആന്റോ , സ്റ്റാഫ് സെക്രട്ടറി വിശാല എം എസ്, വനജ. എ, എസ് പി സി ഗാര്‍ഡിയന്‍ പ്രസിഡണ്ട് ബഷീര്‍ , മുസ്തഫ , കേഡറ്റുകള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *