April 24, 2026

ദീപ്തിഗിരി ക്ഷീര സംഘത്തിന് വീണ്ടും പുരസ്കാരം

0
IMG-20220617-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഏറ്റവും ഗുണനിലവാരമുള്ള പാൽ നൽകിയ സംഘത്തിന് മിൽമ വയനാട് പി ആന്റ് ഐ വിഭാഗം ഏർപ്പെടുത്തിയ ടി.ജയരാജ് സ്മാരക പുരസ്കാരം എടവക ഗ്രാമ പഞ്ചായത്തിലെ ദീപ്തിഗിരി ക്ഷീര സംഘത്തിന് ലഭിച്ചു. വയനാട് പി.ആന്റ് ഐ ഹെഡ് ബിജു സ്കറിയയിൽ നിന്നും ക്ഷീര സംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററും സെക്രട്ടറി പി.കെ.ജയപ്രകാശും പുരസ്കാരം ഏറ്റുവാങ്ങി.
വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് ഇന്ത്യയിലെ ഏറ്റവും നല്ല രണ്ടാമത്തെ ക്ഷീര സംഘം, മിൽമ മലബാർ മേഖലയിലെ ഏറ്റവും നല്ല ക്ഷീര സംഘം, വയനാട് ജില്ലയിലെ ഏറ്റവും നല്ല ക്ഷീര സംഘം എന്നീ അവാർഡുകളും ദീപ്തി ഗിരിക്ഷീര സംഘം ഈ വർഷം കരസ്ഥമാക്കിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *