April 24, 2026

യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ് സമാപിച്ചു

0
IMG-20220617-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.പിണറായി വിജയൻ ആറു വർഷക്കാലം കൊണ്ട്  കൊള്ളക്കാരുടേയും കള്ളക്കടുത്ത്കാരുടെയും താവളമാക്കി കേരളത്തെ മാറ്റിയെന്നും,സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷ് തന്നെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് വ്യക്തമാക്കിയ സ്ഥിതിക്ക് തൽ സ്ഥാനത്ത് തുടരാൻ അർഹതയില്ല എന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം എ ഐ സി സി മെമ്പർ പി.കെ.ജയലക്ഷ്മി ഉൽഘാടനം ചെയ്തു.”യുവത്വം ലഹരിക്കെതിരെ”എന്ന കാമ്പയിന് ക്യാമ്പ് തുടക്കം കുറിച്ചു.വാളാട് മണ്ഡലത്തിലെ മുഴുവൻ കവലകളിലും,ടൗണുകളിലും,കോളനികളിലും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കാൻ ക്യാമ്പ് തീരുമാനിച്ചു.മണ്ഡലം പ്രസിഡൻ്റ് സുബിൻ ജോസ് അധ്യക്ഷത വഹിച്ചു.ഷാഫി പുൽപ്പാറ ക്ലാസുകൾക്ക് നേതൃത്വം നൽകി.
എ.പ്രഭാകരൻ മാസ്റ്റർ, എം.ജി.ബിജു,അസീസ് വാളാട്,ജോസ് കൈനിക്കുന്നേൽ, സി.എം.ഫിലിപ്പ്, പി.കെ.ജയരാജൻ,
ജിജോ വരയാൽ,വൈശാഖ്, അജോയ്.കെ.ജെ.,സ്നേഹ,ജയേഷ്,സുധീഷ് പാലോട്ട് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *