March 28, 2024

കാര്യക്ഷമമായ സേവനം ഉറപ്പാക്കല്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം : മന്ത്രി എ.കെ ശശീന്ദ്രന്‍

0
Img 20220620 Wa00312.jpg
കൽപ്പറ്റ : പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കുകയെന്നത് ജനപക്ഷ സര്‍ക്കാറിന്റെ കടമയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ഇവ യഥാസമയം ലഭ്യമാകാതെ പോകുന്നത് അവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കും. ആവശ്യങ്ങള്‍ യഥാസമയം പരിശോധിച്ച് പരിഹാരം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രതയും സഹകരണവും പുലര്‍ത്തണം. കാര്യക്ഷമമായ സിവില്‍ സര്‍വ്വീസില്‍ നിന്ന് ജനങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 
വിവിധ വകുപ്പുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള സമയ പരിധിക്കുള്ളില്‍ തന്നെ തീര്‍പ്പാക്കാനുളള നടപടികള്‍ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാക നണം. യജ്ഞത്തിന്റെ ഭാഗമായി ഓരോ ഓഫീസിലും പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ആവശ്യമെങ്കില്‍ പ്രത്യേകം അദാലത്തുകളും നടത്താം. പെട്ടെന്ന് തീര്‍പ്പാക്കാവുന്നവ, കോടതി കേസുകള്‍, റവന്യൂ റിക്കവറി തുടങ്ങീ ഓരോ വകുപ്പിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കണക്കെടുപ്പു നടത്തി, അതിനനുസരിച്ചുളള കര്‍മ്മപദ്ധതിയും തയ്യാറാക്കണം. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.  
ജില്ലയില്‍ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളിലാണ് കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുളളതെന്ന് യോഗത്തില്‍ വിലയിരുത്തി. പത്ത് വര്‍ഷത്തിന് മുകളില്‍ ഉളളവ, അഞ്ച് വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയില്‍ ഉളളവ, ഒരു വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയില്‍ ഉളളവ എന്നിങ്ങനെ തരംതിരിച്ചാണ് തീര്‍പ്പാക്കല്‍ ഫയലുകളുടെ എണ്ണം കണ്ടെത്തിയിരിക്കുന്നത്. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സെപ്റ്റംബര്‍ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *