IMG-20220621-WA00072.jpg

വിജയ ഹയർ സെക്കൻഡറി സ്കൂളിൽ വായനാ മാസാചരണം സംഘടിപ്പിച്ചു


AdAdAd

ന്യൂസ്‌വയനാട് ലേഖകൻ

പുൽപ്പള്ളി : വിജയ ഹയർസെക്കൻഡറി സ്കൂളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും, വിദ്യാർത്ഥികളും, മാതാപിതാക്കളും ചേർന്ന് വായന മാസാചരണം നടത്തുകയുണ്ടായി.പ്രസ്തുത പരിപാടിയിൽ സംബന്ധിച്ചവരെ കൺവീനർ ഷിജു കെ. ആർ സ്വാഗതം ചെയ്തു.വിജയ എച്ച് എസ്.എസ് പി. ടി.എ പ്രസിഡന്റ് ടി.എം ഷമീർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. വായനാ മാസാചരണം ഗ്രന്ഥകാരൻ ബിജു പോൾ കാരക്കാമല ഉദ്ഘാടനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ എഴുത്തുകാരനായ വി.കെ സന്തോഷ് കുമാറിനെ മൊമെന്റവും നൽകി ആദരിച്ചു.വിജയ് എച്ച് എസ് എസ് എച്ച്. എം ബിന്ദു.ജി ഉപഹാരസമർപ്പണം നടത്തി. വിജയ എച്ച്.എസ്.എസ് മാനേജർ അഡ്വ : പി. സി ചിത്രയും , മദർ പി.ടി.എ പ്രസിഡന്റ് രാധിക മോഹനും ആശംസകളർപ്പിച്ചു സംസാരിച്ചു.മലയാളം അധ്യാപകനായ കെ.എം സുരേഷ് ബാബു നന്ദിയും പറഞ്ഞു.വായന മാസാചരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിദ്യാർത്ഥികളും, അധ്യാപകരും , നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.