കല്‍പ്പറ്റ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ : ആര്‍എസ്എസും കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെയും, സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ നടത്തുന്ന നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടും, അധികാരം ഉപയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള നരേന്ദ്രമോദിയുടെ നീക്കത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ടി ജെ ഐസക്ക്, മാണി ഫ്രാന്‍സിസ്, സംഷാദ് മരക്കാര്‍, ജീ വിജയമ്മ ടീച്ചര്‍, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, പി കെ അബ്ദുറഹിമാന്‍, പോള്‍സണ്‍ കൂവക്കല്‍, ശോഭനകുമാരി, മോയിന്‍ കടവന്‍, സി ജയപ്രസാദ്, ഗോകുല്‍ദാസ് കോട്ടയില്‍, സജീവന്‍ മടക്കിമല, ഗിരീഷ് കല്‍പ്പറ്റ, ബി സുരേഷ് ബാബു, ജോയി തൊട്ടിത്തറ, പി പുഷ്പലത, ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Reply