August 28, 2026

ചക്ക മഹോത്സവം ആരംഭിച്ചു

0
IMG-20220623-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആർ.കെ.ഐ.ഇ.ഡിപി മാനന്തവാടി ബ്ലോക്ക്, സാധിക, എം.ഇ.സി ഗ്രൂപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി സി.ഡി.എസിൻ്റെ സഹകരണത്തോടെ നടത്തുന്ന ചക്ക മഹോത്സവം തുടങ്ങി. മാനന്തവാടി നഗരസയുടെ സമീപത്തുള്ള കുടുംബശ്രീ ബസാർ ഹാളിൽ വിപണനമേള തുടങ്ങി. മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ് മൂസ മുഖ്യ പ്രഭാഷ നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ ചക്ക ഉൽപന്നങ്ങളുടെ ആദ്യ വിൽപ്പന നടത്തി. ശാരിക ഒ.എ, മാർഗരറ്റ് തോമസ്, പി.വി. ജോർജ്ജ്, സീമന്തിനി സുരേഷ്, ഗിരിജ പുരുഷോത്തമൻ, ഗീത ശശി, ശരണ്യ വി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *