September 23, 2026

ബഫര്‍ സോണ്‍: തരിയോട് ബഹുജനറാലിയില്‍ പ്രതിഷേധമിരമ്പി

0
IMG-20220627-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കാവുംമന്ദം: ബഫര്‍സോണ്‍ നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കുക, 
ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കുക, 
ഇക്കാര്യത്തില സുപ്രീംകോടതി വിധി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് സംഘടിപ്പിച്ച ആയിരങ്ങള്‍ പങ്കെടുത്ത ബഹുജന റാലിയില്‍ പ്രതിഷേധമിരമ്പി. റാലിക്ക് ശേഷം കാവുംമന്ദം ലൂര്‍ദ്ദ്മാതാ പാരിഷ് ഹാളില്‍ വെച്ച് നടന്ന പ്രത്യേക ഗ്രാമസഭ അഡ്വ ടി സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വി ജി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഫാ. സജി പുഞ്ചയില്‍, ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ വിഷയാവതരണം നടത്തി.  
വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി പ്രമേയാവതരണം നടത്തി. വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ബ്ലോക്ക് മെമ്പര്‍ ഷിബു പോള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ എന്‍ ഗോപിനാഥന്‍, കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, സി ഡി എസ് ചെയര്‍പെഴ്സണ്‍ രാധ മണിയന്‍, മുസ്തഫ പാറക്കണ്ടി, എം എ ജോസഫ്, ഷാജി വട്ടത്തറ, ബഷീര്‍ പുള്ളാട്ട്, അഷ്റഫ് തയ്യില്‍, ജോസ് ജെ മലയില്‍, മുരുകന്‍ മാസ്റ്റര്‍, ടി വി ജോസ്, ജോജിന്‍ ടി ജോയ്, രാമന്‍ മൂട്ടാല തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക സ്വാഗതവും വത്സല നളിനാക്ഷന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *