June 10, 2026

യൂത്ത് ലീഗ് പി പി വി മൂസ സാഹിബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി

0
IMG-20220627-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ്, എം എസ് എഫ്  പ്രവർത്തകർക്കായി മുൻ എം. എൽ. എ  യും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന പി പി വി മൂസ സാഹിബിന്റെ സ്മരണാർത്ഥം ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ യഥാക്രമം ഗ്രീൻ ആർമി ചിറക്കര, ജൂനിയർ എഫ് സി ചിറക്കര എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ കടവത്ത് മുഹമ്മദ് സാഹിബ് പന്തു തട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസീസ് വെളളമുണ്ട കളിക്കാരെ പരിചയപ്പെടുത്തുന്നതിന് നേതൃത്വം നൽകി. ഒന്നാം സ്ഥാനക്കാർക്കായുളള പി പി വി മൂസ സാഹിബ് സ്മാരക ട്രോഫിയും പ്രൈസ് മണിയും മാനന്തവാടി നഗരസഭ വൈ.ചെയർപേഴ്സൺ പി വി എസ് മൂസ നൽകി. രണ്ടാം സ്ഥാനക്കാർക്കായുളള കമാലിയ ഉസ്മാൻ ഹാജി മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. റഷീദ് പടയൻ നൽകി. മികച്ച കളിക്കാരനായി അഷ്ബിനെയും ടോപ്പ് സ്ക്കോററായി അഞ്ച ഗോളുകൾ നേടിയ ജംഷിദിനെയും മികച്ച ഗോൾ നേടിയ കളിക്കാരനായി ഷാഫിദ് എന്നിവരെയും തെരഞ്ഞടുത്തു. ടൂർണ്ണമെന്റിന് കബീർ മാനന്തവാടി, നൗഫൽ സ്റ്റൈൽ, ഷബീർ സൂഫി, യാസിർ ചിറക്കര, ഷംസീർ ചെറ്റപ്പാലം, റംഷാദ്. സി.സി, മൻസൂർ.കെ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *