March 28, 2024

ബഫർസോൺ:ഹരിതസേന മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു

0
Img 20220701 Wa00092.jpg
മാനന്തവാടി  : വനത്തിനോട് ചേർന്നുകിടക്കുന്ന കൃഷിയിടങ്ങൾ വനനിയമത്തിൻ്റെ പരിധിയിൽപെടുത്തി,കർഷകരെ ആശങ്കയുടെ നിഴലിൽ നിർത്തുന്ന,ഭരണകൂട നയങ്ങൾക്കെതിരെ ഹരിതസേന പ്രതിഷേധമുയർത്തി.നൂറ്റാണ്ടുകളായി രാജ്യത്തിന് അന്നം നൽകുന്ന കർഷകരെ ഒറ്റപ്പെടുത്തി, ദ്രോഹിക്കുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനകരമാണ്.
 തെരഞ്ഞെടുപ്പ് വേളകളിൽ അധികാരം കൈക്കലാക്കുവാൻ, കർഷകജനവിഭാഗങ്ങളെ തഴുകി തലോടുന്നവർ അധികാരത്തിലെത്തിയാൽ അവരോട് അനുകൂല സമീപനം കാണിക്കാറില്ല.ഇതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് നിയമസഭയിൽ ഭരണപ്രതിപക്ഷങ്ങൾ സുപ്രീംകോടതിയുടെ ബഫർസോൺ നിയമനിർമ്മാണത്തിന്, അനുകൂലമായ നിലപാട് സ്വീകരിച്ചത്.
 പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ചും, രോഗദുരിതങ്ങൾക്ക് അടിപ്പെട്ടും, കാടിനെ നാടാക്കിവരോട് കാണിക്കുന്ന ഭരണകൂട അവഗണന, ഒരുകാലത്തും മാപ്പ്  അർഹിക്കാത്തതാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത എം. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
 വനനിയമങ്ങളെ വളച്ചൊടിച്ച്, കാഞ്ഞിരങ്ങാട് വില്ലേജിൽ കാഞ്ഞിരത്തിനാൽ ജോർജിൻ്റെ കുടുംബത്തോട് ചെയ്ത കൊടിയ വഞ്ചനയുടെ രൂപത്തിൽ, വയനാടൻ കർഷകരെ ആട്ടിയോടിക്കുവാൻ ശ്രമിച്ചാൽ, ഭരണകൂടം അതിന് കനത്ത വില നൽകേണ്ടിവരുമെന്ന് സമരത്തിൽ സംസാരിച്ചവർ മുന്നറിയിപ്പുനൽകി.പി.എൻ. സുധാകര സ്വാമി ,ജോസ് പുന്നക്കൽ, സി .ആർ .ഹരിദാസ് .ജോസ് പലിയാണ,എൻ.എ.വർഗീസ് എന്നിവർ സംസാരിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *