April 25, 2026

ലഹരി വിരുദ്ധ സൈന്യം” രൂപികരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം നടത്തി

0
IMG-20220705-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റഃ പി.എൻ പണിക്കർ ദേശീയ വായന മാസാചരണത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, പി.എൻ പണിക്കർ ഫൗണ്ടേഷൻ, ഡ്രീംസ് വയനാട് എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലാകെ 
'' ലഹരി വിരുദ്ധ സൈന്യം'' രൂപീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്‌ഘാടനം 
കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വായന ലഹരിയാക്കാം എന്ന സന്ദേശമുയർത്തിയാണ്‌ ക്യാമ്പയിൻ നടക്കുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് തന്നെയാണ് ലഹരി വിരുദ്ധ സൈന്യം രൂപികരിക്കുന്നത്. എസ്.കെ.എം.ജെ സ്കൂൾ പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ എം.കെ അനിൽകുമാർ, മുൻ ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ , സിറിൽ ജിയോ ജേക്കബ്, ആർ സൂനൈന, വൈഖ എസ് ദിനേശ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *